Latest NewsIndia

പാക്കിസ്ഥാന്‍ പറയുന്നതെല്ലാം അവാസ്തവം ; കുല്‍ഭൂഷണ്‍ കേസില്‍ വെളിപ്പെടുത്തലുമായി ഇന്ത്യ

ദ ​ഹേ​ഗ്:  കുല്‍ഭൂഷണ്‍ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്‍പാകെ ഇന്ത്യയുടെ വാദം നടന്നു. മു​ന്‍ സോ​ളി​സ്റ്റ​ര്‍ ജ​ന​റ​ല്‍ ഹ​രീ​ഷ് സാല്‍വേയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഹാജരായത്. കു​ല്‍​ഭൂ​ഷ​ണി​നെ പാ​ക്കി​സ്ഥാ​ന്‍ ത​ട്ടി​ക്കൊ​ണ്ടു പോ​യി ത​ട​വി​ലാ​ക്കു​ക​യാ​യി​രു​ന്നുവെന്ന് അദ്ദേഹം കോടതില്‍ വെളിപ്പെടുത്തി . മാത്രമല്ല വി​യ​ന്ന ക​രാ​ര്‍ പാ​ക്കി​സ്ഥാ​ന്‍ ലം​ഘി​ച്ചതായും റിപ്പോര്‍ട്ട്. കേസില്‍ പാക്കിസ്ഥാന്‍റെ വാദങ്ങളെല്ലാം അടിസ്ഥാനം ഇല്ലാത്താതാണെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു.

കു​ല്‍​ഭൂ​ഷ​ണ്‍ കു​റ്റ​സ​മ്മ​ത മൊ​ഴി ന​ല്‍​കി​യെ​ന്ന വാ​ദം ത​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കില്ലെന്നും സാ​ല്‍​വെ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്ക് വി​ചാ​ര​ണ​രേ​ഖ പോ​ലും കൈ​മാ​റാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ ത​യാ​റ​ല്ല. 13 ത​വ​ണ കോ​ണ്‍​സു​ലാ​ര്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചി​ട്ടും മ​റു​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​രീ​ഷ് സാ​ല്‍​വെ വ്യ​ക്ത​മാ​ക്കി.

കേസില്‍ പാക് വാദം വീണ്ടും നാളെ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button