കാസർഗോഡ് : കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കാസർഗോഡ് ബേക്കലിൽ പള്ളിക്കര തൊട്ടിയിലെ സുബൈറിന്റെ ഭാര്യ താഹിറ (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു താഹിറയുടെ ആണ്‍കുഞ്ഞിനും സഹോദരി സുമയ്യയുടെ മകള്‍ ഷസാന (25) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 7.30 മണിയോടെ പള്ളിക്കര പൂച്ചക്കാട്ടു വെച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും താഹിറ മരണപ്പെട്ടിരുന്നു. ഷസാനയെയും കുഞ്ഞിനെയും മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments