ലഫ്റ്റനന്റ് ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ സമവായ നീക്കവുമായി ഗവര്‍ണര്‍. പുതുച്ചേരിയില്‍ തിരിച്ചെത്തിയ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി, മുഖ്യമന്ത്രി വി. നാരായണ സ്വാമിയെ ചര്‍ച്ചക്ക് വിളിച്ചു.
എല്ലാ വകുപ്പ് സെക്രട്ടറിമാരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ രാജ്ഭവന് മുന്നിലെ ധര്‍ണ അവസാനിപ്പിക്കുകയുള്ളുവെന്ന നിലപാടിലാണ് നാരായണ സ്വാമി. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസില്‍ വെച്ച് ചര്‍ച്ച നടത്താമെന്ന ഗവര്‍ണറുടെ നിര്‍ദേശം മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല. സെക്രട്ടേറിയറ്റില്‍ വെച്ച് ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
Post Your Comments