ആവശ്യമായ ചേരുവകൾ
ബീൻസ്- കാൽ കിലോ
ഉണക്കചെമ്മീൻ-അര കപ്പ്
തേങ്ങാ -അര കപ്പ്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
പച്ചമുളക് -2 എണ്ണം
സവാള -1 എണ്ണം
കടുക് -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ആദ്യം ഉണക്കച്ചെമ്മീൻ എണ്ണ ചേർക്കാതെ പാനിൽ ഒന്ന് വറുത്തെടുക്കുക.ശേഷം മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. തീരെ പൊടിഞ്ഞു പോകരുത്. തേങ്ങയും മഞ്ഞളും പച്ചമുളകും മിക്സിയിൽ ഒന്ന് ചതച്ചു എടുക്കുക. ബീൻസ് നീളത്തിൽ അരിയണം.( നൂഡിൽസിന് അരിയുന്നത് പോലെ) ചട്ടിയിൽ എണ്ണ ചൂടാക്കുക. ശേഷം കടുക് പൊട്ടിക്കാം. ഇനി സവാള വഴറ്റാം. ഇനി തേങ്ങാക്കൂട്ടും ബീൻസും ഉണക്കച്ചെമ്മീൻ പൊടിച്ചതും വേവാനുള്ള വെള്ളവും ചേർത്ത് കൊടുക്കുക. ഉപ്പും ചേർക്കാം. അടച്ചു വച്ച് വേവിക്കാം. ഇടയ്ക്ക് ഇളക്കി കൊടുക്കാം. വെന്ത ശേഷം അടപ്പു മാറ്റി ഒന്നു വറ്റിച്ചെടുക്കാം.
Post Your Comments