Latest NewsTechnology

വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് നോക്കിയ

നോക്കിയ വയര്‍ലെസ് ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ച് എച്ച്.എം.ഡി ഗ്ലോബല്‍. ട്രൂ വയര്‍ലെസ് ഇയര്‍ബഡ് എന്ന പേരുള്ള ഹെഡ്‌ഫോണുകള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എച്ച്.എം.ഡി ഗ്ലോബല്‍ അവതരിപ്പിച്ചത്. പുറത്തിറങ്ങി മാസങ്ങള്‍ക്ക് ശേഷമാണ് ഹെഡ്‌ഫോണുകള്‍ ഓഫ്‌ലൈനായി വിപണിയിൽ എത്തുന്നത്.

nokia HEADPHONES

ഒറ്റ ചാര്‍ജിംഗില്‍ നാലു മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്നു, 70 മണിക്കൂര്‍ സ്റ്റാന്റ് ബൈ കപ്പാസിറ്റി, സ്വെറ്റ്-സ്പ്ലാഷ് റെസിസ്റ്റന്റ് എന്നീ സവിശേഷതകളുള്ള നോക്കിയ ഇയര്‍ബഡുകള്‍ സ്‌മോള്‍-മീഡിയം-ലാര്‍ജ് എന്നീ മൂന്ന് സൈസുകളില്‍ ലഭ്യമാണ്. സിലിണ്ട്രിക്കല്‍ ചാര്‍ജിംഗ് കെയ്‌സില്‍ ഹെഡ്‌ഫോണുകള്‍ മൂന്ന് തവണ് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനാകും. ടൈപ്-C യു.എസ്.ബി ചാര്‍ജിംഗ് കെയ്‌സുള്ള ഇയര്‍ബഡിനു കറുപ്പ് നിറമാണ് നൽകിയിരിക്കുന്നത്.

NOKIA

ഇഫ്‌ ഡിസൈന്‍ 2019 (iFDesign 2019) അവാര്‍ഡ് കരസ്ഥമാക്കിയ നോക്കിയ ട്രൂ ഇയര്‍ബഡിന് 9,999 രൂപയാണ് വില. നിലവില്‍ വിപണിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും മികച്ച ഹെഡ്‌ഫോണാണിത്. നോക്കിയയുടെ ഔദ്യോഗിക സൈറ്റ് വഴി ഹെഡ്‌ഫോണുകള്‍ സ്വന്തമാക്കാവുന്നതാണ്.

NOKIW WIRELESS HEADPHONE

NOKI EAR BUD

shortlink

Related Articles

Post Your Comments

Related Articles


Back to top button