Latest NewsKeralaIndia

കട അടക്കില്ലെന്ന് വ്യാപാരികൾ: സംഘടനാ നേതാവിനെ കടയ്ക്ക് അകത്തിട്ടു പൂട്ടി സമരാനുകൂലികള്‍

കോഴിക്കോട്: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് സംഘടനാ നേതാക്കളുടെ പ്രഖ്യാപനം. അതേ സമയം തുറന്ന കടകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് സംസ്ഥാന വ്യാപകമായി നടക്കുന്നത്.കൊയിലാണ്ടിയില്‍ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ പി ശ്രീധരനെ സമരാനുകൂലികള്‍ കടക്ക് അകത്തിട്ടു പൂട്ടി.

പൊലീസെത്തിയാണ് വ്യാപാരി സംഘടനാ നേതാവിനെ രക്ഷിച്ചത്.സൗത്ത് കളമശ്ശേരിയില്‍ മുട്ട വിതരണക്കാരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു ,വില്‍പനക്ക് കൊണ്ടുവന്ന മുട്ടകള്‍ ഹര്‍ത്താലനുകൂലികള്‍ നശിപ്പിച്ചു. നോര്‍ത്ത് കളമശ്ശേരി മാര്‍ക്കറ്റിലുള്ള മുട്ട കടയില്‍ നിന്നും സൗത്ത് കളമശ്ശേരിയിലെ തുറന്നിരുന്ന കടകളില്‍ മുട്ട വിതരണത്തിനെത്തിയ മണ്ണോപ്പിളളി വീട്ടില്‍ അസീസിന്റെ വാഹനം തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ മുട്ടകള്‍ എറിഞ്ഞുടച്ചത്.

ഇടുക്കി രാജാക്കാട് വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമായി.കട തുറക്കാന്‍ എത്തിയവരെ യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു. അതെ സമയം യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button