പനാജി: പര്‍ദ ധരിച്ച് സ്ത്രീകളുടെ കുളിമുറിയില്‍ കയറിയ സര്‍ക്കാര്‍ ജീവനക്കാരന് പൊലീസ് പിടിയില്‍. തിസ്വാദിയിലെ മെര്സിസ് നിവാസി വിര്‍ജില്‍ ഫെര്‍ണാണ്ടസിനെ ആണ് പൊലീസ് പിടികൂടിയത്. ഗോവയില്‍ പനാജിയിലെ കഡംബ ബസ് സ്റ്റാന്‍ഡിനകത്താണ് സംഭവം. പ്രതി ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വിഭാഗത്തിലെ ജീവനക്കാരനാണ്. ബുര്‍ഖ ധരിച്ച് കുളിമുറിയില്‍ കയറിയ ഫെര്‍ണ്ടാണ്ടസ് കുറച്ചു സമയത്തിന് ശേഷം പുറത്തു വരികയായിരുന്നുവെന്ന് പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിവേക് ഹാലങ്കാര്‍ പറഞ്ഞു. ഫെര്‍ണാണ്ടസ് നടന്നു പോകുമ്പോള്‍ അസ്വാഭാവികത തോന്നിയ പ്രദേശത്തുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇയാളെ കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടു.
Post Your Comments