KeralaLatest News

കര്‍ഷകരെ ആത്മഹത്യാ പ്രേരണയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാരിന്റെ ‘പ്രേരണ’

മഹാരാഷ്ടയിലെ കര്‍ഷകര്‍ക്ക് ആത്മഹത്യ പ്രേരണയില്‍ നിന്നും രക്ഷപെടുത്തുവാന്‍ സര്‍ക്കാര്‍ ‘പ്രേരണ’ എന്ന പേരില്‍ കൗണ്‍സിലിങ് ഏര്‍പ്പെടുത്തുന്നു. ആത്മഹത്യാ സാധ്യത കാണിക്കുന്ന 14 ജില്ലകളില്‍ നിന്നുള്ള 90000 ലധികം വരുന്ന കര്‍ഷകര്‍ക്കായിട്ടാണ് കൗണ്‍സിലിങ് നടത്തുന്നത്.

സാമൂഹിക പ്രവര്‍ത്തകരെയും, മനഃശാസ്ത്രജ്ഞരെയും ,ആശ വര്‍ക്കേഴ്‌സിനെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാകുന്നത്. ഔറംഗബാദ് ,ബീഡ്,ജല്‍ന,ഹിങ്കോലി ,നന്ദേദ് ,ലത്തൂര്‍,ഒസ്മാനാബാദ് ,പര്‍ബാനി,അഘോര ,അംറവാടി,ബുള്‍്ഠന, വാഷിം,യവത്മാല്‍,വാര്‍ധ തുടങ്ങിയ ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനമെന്ന് സര്‍ക്കാര്‍ വര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഇതിനു വേണ്ടി 2000 മെഡിക്കല്‍ ഓഫീസര്‍മാരെയും,20000 ആശ പ്രവര്‍ത്തകരെയും,10000 അര്‍ദ്ധ ആരോഗ്യപ്രവര്‍ത്തകരെയും പരിശീലിപ്പിക്കുകയായിരുന്നു. ഇവര്‍ തന്നെയാണ് 14 ജില്ലകള്‍ സര്‍വേയിലൂടെ കണ്ടെത്തിയത് എന്ന് ആരോഗ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. 14 ജില്ലകളിലായി 20913 ആശ പ്രവര്‍ത്തകര്‍ ഉണ്ട്. ഇവര്‍ കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ആവശ്യകാരെ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴി ബന്ധപ്പെടും. ഇതുവരെ 26000 ലധികം കോളുകള്‍ വന്നിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 8000 കര്‍ഷകരെ നേരിട്ടും 6000 ത്തോളം പേരെ പൊതുവായും അവബോധന പരിപാടിയില്‍ പങ്കെടുപ്പിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button