Latest NewsFootball

സി കെ വിനീതിന്റെ പരാതി; മഞ്ഞപ്പടയുടെ അഡ്മിനോട്‌ ഹാജരാകാൻ പോലീസ് നിർദേശം

കൊച്ചി: ചെന്നൈയിൻ എഫ്‌സി സ്‌ട്രൈക്കറും കേരള ബ്ലാസ്റ്റേഴ്‌സിലെ മുൻതാരവുമായ സി കെ വിനീതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാന്‍ മഞ്ഞപ്പടയുടെ അഡ്‌മിന് പോലീസിന്റെ നിർദേശം. ബുധനാഴ്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. അന്ന് വിനീതിനെയും വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കൊച്ചിയില്‍ നടന്ന ചെന്നൈ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിനിടയില്‍ ഏഴ് വയസുകാരനായ ബോള്‍ ബോയിയോട് തട്ടിക്കയറിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ച് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്നാണ് വിനീതിന്റെ പരാതി. മാച്ച്‌ കമ്മീഷണര്‍ വിനീതിനെതിരെ നടപടി ആവശ്യപ്പെട്ടെന്നും പ്രചരണത്തിലുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയിലെ ചില അംഗങ്ങളുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ടെന്നാരോപിച്ചാണ് താരം പരാതി നൽകിയത്. മഞ്ഞപ്പടയിലെ ചിലര്‍ നേരത്തെ തന്നെ തനിക്കെതിരായ പ്രചരണം നടത്തുന്നുണ്ട്. ടീം വിട്ടവര്‍ക്കും ഇപ്പോള്‍ ടീമിലുള്ളവര്‍ക്കും സമാനമായ ആള്‍കൂട്ട ആക്രമണം നേരിടേണ്ടി വരുന്നുണ്ടെന്നും വിനീത് ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button