ചെങ്ങന്നൂര്‍ : കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സംസ്ഥാന അഭ്യന്തര വകുപ്പിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. കേരളത്തില്‍ ആഭ്യന്തര മന്ത്രാലയം അറവുശാല വകുപ്പായി മാറിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട അഭ്യന്തര വകുപ്പ് ജനങ്ങളെ കണ്ണീരിലാഴ്ത്തുന്ന രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന അറവ് ശാലയായി മാറിയതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇതെന്നും ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.
എകെജി സെന്ററിലെ എച്ചില്‍ തീനികളായി പോലീസിലെ ഏതാണ്ടല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും മാറി കഴിഞ്ഞു, സിപിഎമ്മുമായി കൈകോര്‍ക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊ നേതാക്കള്‍ക്കൊ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ കോണ്‍ഗ്രസ്സ് തുടരരുതെന്നും കെ സുധാകരന് ആത്മാര്‍ത്ഥത ഉണ്ടങ്കില്‍ സിപിഎമ്മിന്റെ അക്രമ രാഷട്രീയത്തിനെതിരെ കോണ്‍ഗ്രസ്സ് വിട്ട് പുറത്ത് വന്ന് പുതിയ സിപിഎം വിരുദ്ധമുന്നണിക്ക് രൂപം നല്‍കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments