തിരുവനന്തപുരം: കനകക്കുന്നില്‍ നടന്നുവരുന്ന പ്രഥമ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് നാളെ സമാപിക്കും. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 11-ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശിഷ്ഠാഥിതിയാകും. മന്ത്രി വി.എസ്. സുനില്‍കുമാര്‍, എ. സമ്പത്ത് എംപി, എംഎല്‍എമാരായ കെ. മുരളീധരന്‍, സി. ദിവാകരന്‍, വി. ജോയ്, ഡി.കെ. മുരളി, ഒ. രാജഗോപാല്‍, ശബരിനാഥ്, ഐ.ബി. സതീശ്, വി.എസ്. ശിവകുമാര്‍, എം. വിന്‍സെന്റ്, മേയര്‍ വി.കെ. പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ കോണ്‍ക്ലേവിനോട് അനുബന്ധിച്ച് നടന്ന എല്‍എസ്ജി ലീഡേഴ്‌സ് മീറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട മികച്ച ആയുഷ് പദ്ധതികള്‍ക്കുള്ള പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും. അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് പ്രഖ്യാപനം കോണ്‍ക്ലേവ് കണ്‍വീനറും നാഷണല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐഎഎസ് ചടങ്ങില്‍ അവതരിപ്പിക്കും.
Post Your Comments