കൊല്ലം: പുലര്‍ച്ചെ നടക്കാനിറങ്ങിയ ഗര്‍ഭിണിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഒന്നര മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം കയ്യാലയ്ക്കല്‍ വയലില്‍ പുത്തന്‍ വീട്ടില്‍ ഷാജഹാനെ (33) കഴിഞ്ഞ ദിവസം രാത്രി ആലങ്കോട് നിന്ന് ഇരവിപുരം പൊലീസാണ് പിടി കൂടിയത്. സ്ത്രീയെ അപമാനിച്ചതിനും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുമാണ് കേസ്.
ഭരണിക്കാവ് ആദിക്കാട് റെയില്‍വേ ഗേറ്റിന് സമീപം വച്ചാണ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്.
ഷാജഹാന്റെ ദൃശ്യം യുവതി മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച ശേഷമാണ് രക്ഷപ്പെട്ടത്. സഹോദരിയുടെ വീട്ടിലായിരുന്നു ഷാജഹാന്റെ ഒളിവ് ജീവിതം. യുവതിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാജഹാനാണെന്ന് തിരിച്ചറിഞ്ഞത്. പുലര്‍ച്ചെ നടക്കാനിറങ്ങുന്ന പല സ്ത്രീകളെയും സമാന തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഷാജഹാന്‍ സമ്മതിച്ചു. ആരും പരാതി നല്‍കാതിരുന്നതാണ് പ്രതിക്ക് തുണയായത്.
എസ്. ഐമാരായ എസ്. ശ്രീകുമാര്‍, എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post Your Comments