ടെഹ്‌റാൻ : 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ടെഹ്‌റാനിലെത്തി. ഇറാനിലെ വിദേശകാര്യ സഹമന്ത്രിയുമായി സുഷമ സ്വരാജ് ചർച്ച നടത്തി. ചർച്ചയിൽ ഭീകരവാദത്തിനെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ചു നീങ്ങാൻ ധാരണയായി.ഭീകരവാദം അവസാനിപ്പിച്ചേ മതിയാകുവെന്ന് ഇറാൻ അറിയിച്ചു.
അതേസമയം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ സൈനികൾ കൊല്ലപ്പെട്ടതിന് പിന്നിൽ പാകിസ്ഥാനാണെന്ന് ആരോപണം. കനത്ത വില നൽകേണ്ടിവരുമെന്നും ഇറാൻ പാകിസ്ഥാന് താക്കീത് നൽകി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാനിലെ 27 സൈനികർ കൊല്ലപ്പെട്ടത്.
Iran & India suffered from two heinous terrorist attacks in the past few days resulted in big casualties. Today in my meeting with Sushma Swaraj the Indian FM, when she had a stopover in Tehran, we agreed on close cooperation to combat terrorism in the region. Enough is enough! pic.twitter.com/uvwlx45pZ6
— Seyed Abbas Araghchi (@araghchi) February 16, 2019
Post Your Comments