ചെന്നൈ : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നടൻ രജനികാന്ത്. തന്റെ ചിത്രങ്ങൾ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
2017 ഡിസംബര്‍ 31നാണ് രജനികാന്ത് തന്റെ രാഷ്ട്രീയപ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പേരോ ചിഹ്നമോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തെ രജനി വ്യക്തമാക്കിയിരുന്നു.
Post Your Comments