KeralaLatest News

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു കെ എസ് യു. കാസര്‍ഗോഡ് ജില്ലയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച (18/2/2019) വിദ്യാഭ്യാസ ബന്ദ് നടത്തുമെന്നു കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്ത് അറിയിച്ചു.

പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. അതേസമയം രാഷ്ട്രീയ കൊലപാതകമെന്ന ആരോപണവുമായി കോൺഗ്രസ്സ് രംഗത്തെത്തി. പ്രദേശത്ത് കോൺഗ്രസ്സ്-സിപിഎം സംഘർഷം നില നിന്നിരുന്നു.

 പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലുളള കെെകള്‍ സിപിഎമ്മിന്‍റെതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സിപിഎം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിതെന്നും അക്രമികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു .

ഒരു തരത്തിലുളള പ്രകോപനവും ഉണ്ടാകതെയാണ് സിപിഎമ്മിന്‍റെ ഈ അക്രമമെന്ന് . ചെന്നിത്തല പറ‍ഞ്ഞു. ഈ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും ലോകസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തില്‍ കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വ്യാപക അക്രമം അഴിച്ച് വിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button