Latest NewsIndia

ഇന്ത്യയും ഇറാനും തിരിച്ചടിച്ചാല്‍ പാകിസ്ഥാന്‍ ഭൂപടത്തിൽ നിന്നു മായുമെന്ന് മുന്നറിയിപ്പുമായി നിരീക്ഷകർ

സൈനികരുടെ സംസ്കാര ചടങ്ങിനിടയിലാണ് ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജാഫരി ഇക്കാര്യം വ്യക്തമാക്കിയത്.

തെഹ്റാന്‍: വിപ്ലവ സേനക്കെതിരായ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജയ്ഷെ ആദില്‍ എന്ന ഭീകര സംഘടന നടത്തിയ ആക്രമണത്തില്‍ ഇറാന്റെ 27 സൈനിക‌ര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയത്. സൈനികരുടെ സംസ്കാര ചടങ്ങിനിടയിലാണ് ഐ.ആര്‍.ജി.സി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് അലി ജാഫരി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം,​ പാകിസ്ഥാന്‍ ഇന്ത്യയിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിനെതിരെ ശക്തമായി തിരച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആക്രമണം നടത്തിയ ഭീകരരെ എവിടെ ഒളിപ്പിച്ചാലും ശിക്ഷ അനുഭവിക്കുമെന്ന് ശക്തമായ ഭാഷയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ത്യയും ഇറാനും ഒരേ സ്വരത്തില്‍ പാകിസ്ഥാനെതിരെ ആക്രമണം നടത്തിയാല്‍ പാകിസ്ഥാന് ഒരു തിരിച്ചു വരവുണ്ടാകില്ല എന്ന കാര്യം വ്യക്തമാണ്.

പാകിസ്ഥാന്റെ പ്രകോപനപരമായ നടപടികള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി പറയാനൊരുങ്ങുകയാണ് ഇരു രാജ്യങ്ങളും. അതിന് മുന്നോടിയായി പാകിസ്ഥാനുമായുള്ള സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു അമേരിക്ക ഉള്‍പ്പെടെ ഒട്ടുമിക്ക എല്ലാ രാജ്യങ്ങളും പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഒറ്റപ്പെടുത്തിയിരുന്നു. പുല്‍വാമ ചാവേ‌ര്‍ ആക്രമണത്തെ തുടര്‍ന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജാവിന്റെ പാക് സന്ദര്‍ശനം മാറ്റിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button