KeralaLatest News

ക്ഷേത്രത്തിൽ പോയ വീട്ടമ്മയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി

നെടുമങ്ങാട് : ക്ഷേത്രത്തിൽ പോയ വീട്ടമ്മയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കുളങ്ങര കുഴിവിള തിരുവാതിരയിൽ പരേതനായ നടേശനാശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (72) ആണ് മരിച്ചത്. ക്ഷേത്രദർശനത്തിനായി രാവിലെ വീട്ടിൽ നിന്നു പുറപ്പെട്ട ലക്ഷ്മിക്കുട്ടി അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശമായ കളത്തറ തീരം ഭാഗത്ത് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്നലെ 11.15 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉഴമലയ്ക്കൽ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ക്ഷേത്രത്തിലേക്കുള്ള മാർഗത്തിലല്ല മൃതദേഹം കണ്ടെത്തിയ പ്രദേശം. ലക്ഷ്മിക്കുട്ടി നടന്നു പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങൾ നഷ്ടപ്പെട്ടില്ലെന്നും പരിക്ക് ഇല്ലെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button