Latest NewsIndia

നഷ്ടപരിഹാരത്തുകയെക്കുറിച്ചറിയാതെ പീഡനക്കേസുകളിലെ ഇരകള്‍

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് അവരിലേക്ക് എത്തി ചേരുന്നത് വിരളമാണെന്ന് റിപോര്‍ട്ടുകള്‍ ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും, തുക കൈപറ്റിയവരുടെ എണ്ണവും തമ്മില്‍ വലിയ അന്തരമാണ് കാണുന്നത്. പലപ്പോഴും ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ഇതിനെക്കുറിച്ച് അറിവില്ലാത്തതും തുക കിട്ടാതിരിക്കാന്‍ കാരണമാകും.

2016 -17 വര്‍ഷത്തില്‍ രേഖപ്പെടുത്തിയ 922 കേസില്‍ കേവലം 81 പേര്‍ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. 2017-18 വര്‍ഷത്തില്‍ 917 കേസുകളില്‍ നിന്നായി 158 പേരാണ് തുക കൈപ്പറ്റിയത്. തുക വിതരണം ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ട ക്രിമിനല്‍ ഇഞ്ചുറിസ് ബോര്‍ഡ് കമ്മിറ്റി 2014 മുതല്‍ 2016 വരെ നഷ്ടപരിഹാര തുകയൊന്നും നല്‍കിയിട്ടില്ല എന്നും നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി ഭരണപക്ഷം അറിയിച്ചു. കോടതി നിര്‍ദേശിക്കുന്നതിനനുസരിച്ചാണ് പലപ്പോഴും ഇരകള്‍ നഷ്ടപരിഹാരം തേടി എത്തുന്നത്. ലീഗല്‍ സെര്‍വിസ്സ് അതോറിറ്റിയുടെ അടുക്കല്‍ നേരിട്ടു അപേക്ഷിക്കാമെന്നത് പലര്‍ക്കും അറിവില്ല. തങ്ങള്‍ നേരിട്ട പീഡനത്തിന്റെ മുറിവില്‍ നിന്നും പൂര്‍ണമായി മുക്തമാവാന്‍ ഒരു കൗണ്‌സിലിംഗ് പോലും ലഭിക്കാത്തവര്‍ എങ്ങനെയാണു നഷ്ടപരിഹാരത്തെ കുറിച്ച് ചിന്തിക്കുന്നത് – അധികൃതര്‍ ആരായുന്നു.

പ്രഥമദൃഷ്ട്യാ പീഡനമെന്ന് തോന്നിയാല്‍ നഷ്ടപരിഹാരം നല്‍കുവാനുള്ള അധികാരം കമ്മിറ്റിക്കുണ്ട്. കേസിന്റെ പുരോഗതിക്കനുസരിച്ചു ഘട്ടം ഘട്ടമായിട്ടാണ് തുക അനുവദിക്കുക. കേസ് തീരുന്ന മുറക്ക് മുഴുവന്‍ തുകയും ലഭ്യമാകും. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന എണ്ണം മുഴുവന്‍ തുക ലഭിച്ചവരുടേതാണെന്നു ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. അതുകൊണ്ടുതന്നെ എണ്ണം കുറയുക സ്വാഭാവികമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠാന്‍ പീഡന കേസില്‍ പ്രവര്‍ത്തിച്ച ദളിത് അവകാശ പ്രവര്‍ത്തക മഞ്ജുള പ്രദീപിന്റെ അഭിപ്രായത്തില്‍ തുക ഇരകളിലേക്കു എത്തിക്കാന്‍ സര്‍ക്കാരിന്റെ സക്രിയമായ ഇടപെടല്‍ ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button