![](/wp-content/uploads/2019/02/et-muhammad.jpg)
മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ഇത്തവണ മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിനെ മല്‍സരിപ്പിക്കേണ്ടെന്ന് രാഷ്ട്രീയ പ്രമേയം പാസാക്കിയതില്‍ ഖേദമറിയിച്ച് യൂത്ത്കോണ്‍ഗ്രസ് . യൂത്ത് ലീഗ് പൊന്നാനി മണ്ഡലം കമ്മിറ്റിയാണ് പ്രസ്താവന ഇറക്കിയത്.
പ്രമേയത്തില്‍ പരാമര്‍ശിക്കപ്പെട്ടത് പിന്‍വലിക്കുന്നതായി നേതാക്കള്‍ അറിയിച്ചു. ശനിയാഴ്ചയാണ് യൂത്ത്കോണ്‍ഗ്രസ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. പി.കെ.കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് ഇ.ടി നേടിയത്.
രണ്ട് തവണയും മണ്ഡലത്തില്‍ വിജയിച്ച ഇടി മുഹമ്മദിന് ഇത്തവണയും അവസരം ലഭിക്കുമെങ്കില്‍ അത് ഒരു മൂന്നാമത്തെ അങ്കമാകും .
Post Your Comments