KeralaNews

ഒടുവില്‍ ‘ചിന്നത്തമ്പി’യെ തളച്ചു; ഇനി കാട്ടിലേക്ക്

 

ഇടുക്കി: ദിവസങ്ങളായി ഉദുമല്‍പേട്ട, കൃഷ്ണാപുരി ജനങ്ങളെ പരിഭ്രാന്തരാക്കി ചുറ്റിത്തിരിയുന്ന ചിന്നത്തമ്പിയെന്ന ഒറ്റയാനെ വനംവകുപ്പ് തളച്ചു. ഒരാഴ്ച്ച മുന്‍പ് ടോപ് സ്ലിപ്പില്‍ നിന്ന് കൊണ്ട് വന്ന കലീം എന്ന താപ്പാനയെ ഉപയോഗിച്ച് ചിന്നത്തമ്പിയെ ലോറിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ടാഴ്ച്ച മുന്‍പ് കോയമ്പത്തൂര്‍, കണുവായ്, പന്നിമട ഗ്രാമപ്രദേശങ്ങളില്‍ ഇറങ്ങിയ 2 കാട്ടാനകളില്‍ ഒരാളാണ് ചിന്നത്തമ്പി. ഇതില്‍ ഒരാന തിരികെ പോയെങ്കിലും ചിന്നത്തമ്പി നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു.

തളയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ ഒരു പൊതുപ്രവര്‍ത്തകന്‍ ആനയെ പിടികൂടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതും വനംവകുപ്പിന് തലവേദനയായി. ഒടുവില്‍ കോടതി വിധി അനുകൂലമായതോടെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മയക്കു വെടിവെച്ച് ചിന്നത്തമ്പിയെ പിടികൂടുകയായിരുന്നു. ഒറ്റയാനെ ലോറിയിലാക്കി കാട്ടിലെത്തിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

ജനങ്ങള്‍ പരിഭ്രാന്തരായതോടെ ചിന്നത്തമ്പിയെ താപ്പനയെ ഉപയോഗിച്ച് പൊള്ളാച്ചിക്ക് സമീപം ടോപ് സ്ലിപ്പ് വനത്തിലും വിട്ടിരുന്നു. പിന്നീട് തിരികെയെത്തിയ ചിന്നത്തമ്പി വനപാലകര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. ഒരു രാത്രി കൊണ്ട് 100 കിലോമീറ്ററിലധികം ചിന്നത്തമ്പി സഞ്ചരിച്ചതായി നാട്ടുകാര്‍ പറയുന്നു. നിലവില്‍ ആരെയും ചിന്നത്തമ്പി ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ കാട്ടിലേക്ക് തിരികെ പോകാന്‍ തയ്യാറാകാത്തത് പ്രതിസന്ധിയാവുകയായിരുന്നു. പ്രദേശത്തെ കൃഷിത്തോട്ടങ്ങളില്‍ ചിന്നത്തമ്പി വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button