Latest NewsIndia

ഭീകരാക്രമണത്തെക്കുറിച്ച് തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സി.ആര്‍.പി.എഫ്

ന്യൂഡൽഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച് തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി സി.ആര്‍.പി.എഫ്. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ശരീരഭാഗങ്ങളുടേയും മൃതദേഹങ്ങളുടേയും തെറ്റായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സി.ആര്‍.പി.എഫ് ഇത്തരമൊരു നിർദേശവുമായി രംഗത്തെത്തിയത്. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ മൃതശരീരഭാഗങ്ങളുടേതെന്ന് വ്യാഖ്യാനിച്ച് തെറ്റായ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരം ചിത്രങ്ങളും പോസ്റ്റുകളും ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോചെയ്യരുതെന്നും സി ആര്‍ പി എഫ് ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് Webpro@crpf.gov.in എന്ന വെബ്സൈറ്റിലൂടെ അറിയിക്കണമെന്നും സി.ആര്‍.പി.എഫ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button