Devotional

രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തിലെ മഹാദ്ഭുതം

പൂജാസമയത്തു ദേവിയുടെ ഉടയാടകളില്‍ രജസ്വലയാകുന്നതിന്റെ അടയാളങ്ങള്‍ കണ്ടാല്‍ മൂന്നു ദിവസത്തേക്ക് നടയടക്കും : വിശ്വാസങ്ങള്‍ ഇങ്ങനെ

ആര്‍ത്തവവും ആ സമയത്തെ സ്ത്രീകളുടെ ക്ഷേത്ര പ്രവേശനവുമൊക്കെ വലിയ ചര്‍ച്ചകളാകുമ്പോള്‍ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി തന്നെ രജസ്വലയായി പുറത്തുപോകുന്ന അദ്ഭുതകാഴ്ചക്കു വേദിയാകുന്ന ഒരു ക്ഷേത്രമുണ്ട് ആലപ്പുഴ ജില്ലയില്‍, ചെങ്ങന്നൂര്‍ശ്രീ മഹാദേവ ക്ഷേത്രം.

ധാരാളം ഐതീഹ്യങ്ങള്‍കുടികൊള്ളുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ്. മഹാദേവ ക്ഷേത്രമെന്നാണ് പേരെങ്കിലും ഭഗവതിയുടെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. പാര്‍വതീ സമേതനായ പരമേശ്വരനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. പൗരാണികത നിറഞ്ഞുനില്‍ക്കുന്ന ഈ ക്ഷേത്രം നിര്‍മിച്ചത് വഞ്ഞിപ്പുഴ തമ്പുരാന്മാരാണെന്നാണ് പറയപ്പെടുന്നത്. പെരുന്തച്ചനാണ് ക്ഷേത്രത്തിന്റെ നിര്‍മാണം നടത്തിയത്. എന്നാല്‍അന്നു പണിത ആ ക്ഷേത്രം കത്തിപോകുകയും പിന്നീട് തഞ്ചാവൂരില്‍നിന്നെത്തിയ തച്ചുശാസ്ത്ര വിദഗ്ധര്‍പണിതതാണ് ഇന്നുള്ള ചെങ്ങന്നൂര്‍ശ്രീ മഹാദേവ ക്ഷേത്രം എന്നുമാണ് ചരിത്രരേഖകള്‍സാക്ഷ്യപ്പെടുത്തുന്നത്.

കേരളീയശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ നിര്‍മാണരീതി ഏറെ ആകര്‍ഷകമാണ്. വലിയ വട്ടശ്രീകോവിലാണ് ഈ ക്ഷേത്രത്തിനുള്ളത്. ദാരുശില്പങ്ങളാല്‍നിറഞ്ഞ ക്ഷേത്രച്ചുവരുകളും നമസ്‌ക്കാര മണ്ഡപവും നാലമ്പലവും അഞ്ച് ആനകളെ എഴുന്നെള്ളിക്കാന്‍കഴിയുന്ന ആനക്കൊട്ടിലും കൂത്തമ്പലവും ഗോപുരങ്ങളുമൊക്കെ ചെങ്ങന്നൂരിലെ ഈ മഹാദേവ ക്ഷേത്രത്തെ മനോഹരമാക്കുന്നു.

രജസ്വലയാകുന്ന ദേവിയാണ് ഈ ക്ഷേത്രത്തെ സംബന്ധിക്കുന്ന മഹാദ്ഭുതം. പൂജാസമയത്തു ദേവിയുടെ ഉടയാടകളില്‍രജസ്വലയാകുന്നതിന്റെ അടയാളങ്ങള്‍കണ്ടാല്‍പിന്നെ മൂന്നു ദിവസത്തേക്ക് നടയടക്കുകയും നാലാം ദിനത്തില്‍ദേവിയെ ആഘോഷപൂര്‍വം കൊണ്ടുപോയി മിത്രപുഴയില്‍ആറാട്ടുനടത്തി, കടവിലെ കുളിപ്പുരയില്‍ആനയിച്ചിരുത്തുകയും ചെയ്യുന്നു. അതിനു ശേഷം പിടിയാന പുറത്ത് എഴുന്നെള്ളിക്കും. അന്നേരം മഹാദേവനും ദേവിയെ കാണാനായി എഴുന്നെള്ളും. ഭക്തര്‍പറയും നെയ്യ് വിളക്കും കാണിക്കയും പൂങ്കുലയുമായി ഭഗവതിയെ എതിരേല്‍ക്കാന്‍നില്‍ക്കുന്നു. ആഗ്രഹ സാഫല്യത്തിനും സന്താന ലബ്ധിക്കും വിവാഹം നടക്കാനുമെല്ലാം തൃപ്പൂത്താറാട്ട് ദിനത്തിലെ പ്രാര്‍ത്ഥനകള്‍കൊണ്ട് സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഇത്തരത്തില്‍ഒരു അദ്ഭുതത്തിനു സാക്ഷിയാകുന്ന ക്ഷേത്രങ്ങള്‍കേരളത്തില്‍വേറെയില്ല. ലോകപ്രസിദ്ധമാണ് ചെങ്ങന്നൂര്‍ക്ഷേത്രത്തിലെ ദേവിയുടെ തൃപ്പൂത്താറാട്ട്.

ധനുമാസത്തിലെ തിരുവാതിര നാളില്‍തുടങ്ങി മകരമാസത്തിലെ തിരുവാതിര നാളുവരെ നീണ്ടു നില്‍ക്കുന്ന ഇരുപത്തിയെട്ടുദിവസത്തെ തിരുവുത്സവമാണ് മഹാദേവ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരാഘോഷം. ഈ ഇരുപത്തിയെട്ടു ദിനങ്ങളും ആ കര മുഴുവന്‍ആഘോഷത്തിമര്‍പ്പിലായിരിക്കും.

ചെങ്ങന്നൂര്‍നഗരത്തില്‍നിന്ന് 500 മീറ്ററും റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്ററും മാത്രമാണ് മഹാദേവ ക്ഷേത്രത്തിലേക്കുള്ള ദൂരം.

പമ്പാനദിയുടെ തെക്കായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര പരിസരവും വളരെ മനോഹരമാണ്. ക്ഷേത്രത്തിനു അരകിലോമീറ്റര്‍അകലെയായാണ് പമ്പാനദി ഒഴുകുന്നത്. പമ്പയുടെ കൈവഴിയായ മിത്രപുഴയിലാണ് ഉത്സവത്തിന്റെ അവസാനം മഹാദേവന്റെ ആറാട്ടും തൃപ്പൂത്താകുന്ന ദേവിയുടെ ആറാട്ടും ഈ മിത്രപ്പുഴകടവിലാണ് നടക്കാറ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button