ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് യോഗ പരിശീലനം നൽകാൻ വനിത യോഗ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫെബ്രുവരി 21ന് രാവിലെ 10ന് ജില്ല പഞ്ചായത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. യോഗ്യത: ബി.എൻ.വൈ.എസ് അല്ലെങ്കിൽ തത്തുല്യമായ ബിരുദമുള്ളവരോ യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ്യതയുള്ളവരോ ആയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം രാവിലെ 10ന് ഹാജരാകണം.ഫോൺ: 0477 2970877, 9446753187.
Post Your Comments