ചാവക്കാട് : കേരളത്തിലെ മാറിമാറി വരുന്ന കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ഭരണത്തിന് വിരാമമിട്ട് ബിജെപി ഭരണത്തിന്‍റെ പുത്തന്‍ ഒരു സൂര്യേദയം കേരളത്തിലുണ്ടാകുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ്. ഇച്ഛാശക്തിയോടെയും ലക്ഷ്യബോധത്തോടെയുളള പ്രവര്‍ത്തനം ഇത് സാധ്യമാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ചാവക്കാട് നടന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയില്‍ 25 വര്‍ഷമായി നടന്നുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന് മാറ്റമുണ്ടാക്കാന്‍ സാധിച്ചു. ത്രിപുപോലെ തന്നെ കേരളത്തേയും അതേ പാതയില്‍ എത്തിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിലുള്ളവർക്ക് ഒരു വ്യക്തിത്വവും സംസ്കാരവുമുണ്ട്. 600 വർഷം ഭരിച്ച മുഗളർക്കും 200 വർഷം ഭരിച്ച ബ്രീട്ടീഷുകാര്‍ക്കും അത് തകര്‍ക്കാന്‍ കഴിഞ്ഞില്ല. സീതാ ദേവിയും ദ്രൗപതിയും ജനിച്ച നാടാണ് ഇത്. അതുകൊണ്ട് സ്ത്രീകളെ ബഹുമാനിക്കാന്‍ ആരും പഠിപ്പിക്കണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പറയുന്നവര്‍ എന്തിനാണ് വനിത ഉദ്ദ്യോഗസ്ഥയെ സ്ഥലം മാറ്റിയ നടപടി എടുത്തതെന്നും അദ്ദേഹം ചോദിച്ചു.
ദേശീയതലത്തിലെ പ്രതിപക്ഷത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഇതുവരെ പ്രധാനമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കാന്‍ പോലും അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ത്രിപുര മുഖ്യമന്ത്രി മനസ് തുറന്നു.
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര സെെനികരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ത്രിപുര സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments