KeralaLatest News

ട്രാഫിക് നിയമലംഘനം; ഈ തിയതിക്കകം പിഴ ഒടുക്കണം

തിരുവനന്തപുരം:  ട്രാഫിക് നിയമലംഘനത്തിന് നോട്ടീസ് ലഭിച്ചവര്‍ മാര്‍ച്ച്‌ 31 നകം പിഴ അടക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അറിയിച്ചു. പിഴ അടക്കാന്‍ വീഴ്ച വരുത്തുന്നവരുടെ വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ റദ്ദാക്കാനുളള നടപടികള്‍ ട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്. കോടതി മുഖേനയും നിയമനടപടി നേരിടേണ്ടി വരും.

വിവിധ ജില്ലകളിലെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് കളക്ഷന്‍ സെന്റര്‍, www.keralapolice.gov.in എന്ന വെബ്‌സൈറ്റ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ മുഖേന പണം അടയ്ക്കാം. പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button