തിരുവനന്തപുരം : റോഡിലെ സകല ഗതാഗത ലംഘനങ്ങളും കണ്ടെത്താന്‍ വരുന്നൂ, മോട്ടോര്‍ വാഹന വകുപ്പിന്റെ അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍. ഓരോ ജില്ലയിലും ഓരോ വാഹനം വീതം 14 എണ്ണമാണു രംഗത്തിറക്കുന്നത്.
180 ഡിഗ്രി വൈഡ് ആംഗിള്‍ വിഡിയോ ക്യാമറ, അമിത വേഗം കണ്ടെത്തുന്ന റഡാര്‍, ഹെഡ്ലൈറ്റിന്റെ പ്രകാശ തീവ്രത അളക്കുന്ന ലക്‌സ് മീറ്റര്‍, മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടിക്കുന്ന ബ്രീത്ത്‌ലൈസര്‍, ജനല്‍ ഗ്ലാസിന്റെ സുതാര്യത പരിശോധിക്കാന്‍ ഒപാസിറ്റി മീറ്റര്‍, ഹോണിന്റെ ശബ്ദ തീവ്രത അളക്കുന്ന ഡെസിബെല്‍ മീറ്റര്‍ എന്നിവ വാഹനത്തിലുണ്ട്.
ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ ക്യാമറ കണ്ടെത്തും. വാഹനം തടഞ്ഞുനിര്‍ത്താതെ തന്നെ ഉടമയെ തിരിച്ചറിഞ്ഞ് നോട്ടിസ് തയാറാക്കി അയയ്ക്കുകയും ചെയ്യും. ഇതിനായി സ്മാര്‍ട് ഇന്‍ഫോ എന്ന സോഫ്റ്റ്വെയറാണ് ഉപയോഗിക്കുക.
ഇമെയില്‍, എസ്എംഎസ് എന്നിവ മുഖേന നോട്ടിസ് അയയ്ക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പിഴ ഇ പേയ്‌മെന്റ് വഴി അടയ്ക്കാം. ഇന്റര്‍സെപ്റ്റര്‍ അടക്കം എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനായി അഞ്ചു കോടി രൂപ ചെലവിട്ടു നിരത്തിലിറക്കുന്ന പുതിയ 49 വാഹനങ്ങള്‍ മന്ത്രി തോമസ് ചാണ്ടി ഫ്‌ലാഗ് ഓഫ് ചെയ്തു. ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഒരു മാസത്തിനുള്ളില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ നിയമലംഘനം പിടികൂടിത്തുടങ്ങും.
Post Your Comments