അബുദാബി: അബുദാബിയിലെ താമസകേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കെട്ടിടങ്ങളില്‍ സ്ഥാപിച്ച കേന്ദ്രീകൃത ഫയര്‍ അലാറം മുഴങ്ങിയത് 2500 തവണ. എന്നാലിവയില്‍ ഏഴെണ്ണം മാത്രമായിരുന്നു ഗുരുതരമായ അഗ്നിബാധയെത്തുടര്‍ന്ന് ഉണ്ടായത്.
സിഗരറ്റിന്റെ പുക,സുഗന്ധത്തിനായി ഉപയോഗിക്കുന്ന പുകകള്‍, ചന്ദനത്തിരികള്‍ എന്നിവയില്‍ നിന്നെല്ലാമുണ്ടാവുന്ന പുകമൂലവും ഈ ഫയര്‍ അലാറം ഡിഫന്‍സ് കേന്ദ്രത്തിലേക്ക് സന്ദേശം നല്‍കുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള അഗ്നിബാധയോ, പുകയോ ഉണ്ടായാല്‍ അഞ്ച് സെക്കന്‍ഡിനകം കേന്ദ്രത്തില്‍ നിര്‍ദേശം ലഭിക്കത്തക്കവിധമാണ് ഇവയുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സിവില്‍ ഡിഫന്‍സിന്റെ ഹസാന്തുക്ക് ഓപ്പറേഷന് സെന്ററില്‍ വിവരം ലഭിച്ചാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താറുണ്ട്. ചെറിയ കാര്യങ്ങള്‍ക്കുപോലും അലാറം മുഴങ്ങുന്നത് ഒരു പ്രശ്നമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ആളുകള്‍ക്ക് സേവനം കൃത്യതയോടെ ഉറപ്പാക്കാന്‍ വകുപ്പിന് കഴിയുന്നുണ്ട്.
താമസകേന്ദ്രങ്ങള്‍ക്കകത്ത് അനാവശ്യമായി പുക ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇതിനോടകം അയ്യായിരം കെട്ടിടങ്ങളിലാണ് സംവിധാനം സ്ഥാപിച്ചിട്ടുള്ളത്. 80 പുതിയ കെട്ടിടങ്ങളിലും ഉടന്‍ സംവിധാനം ഉള്‍പ്പെടുത്തും. 15,000 കെട്ടിടങ്ങളില്‍ ഇത് സ്ഥാപിക്കാനാണ് ലക്ഷ്യം.
Post Your Comments