KeralaLatest News

കൊട്ടിയൂർ പീഡനം ; വിധിയെ സ്വാഗതം ചെയ്ത് രൂപത

കണ്ണൂർ : കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ.റോബിന് നല്‍കിയ ശിക്ഷ മാതൃകാപരമെന്നും വിധി സ്വാഗതം ചെയ്യുന്നുവെന്നും മാനന്തവാടി രൂപത പ്രതികരിച്ചു. ഗൂഢാലോചന ആരോപിച്ച് നിരപരാധികളെയാണ് പ്രതിചേര്‍ത്തത്. അവരെ വെറുതെ വിട്ടത് സന്തോഷകരമെന്നും മാനന്തവാടി രൂപത പി.ആര്‍.ഒ ഫാ. ജോസ് കൊച്ചറക്കല്‍ പറഞ്ഞു.

കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും അടയ്ക്കണം. 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം. തലശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ശിക്ഷ 60 വര്‍ഷമാണ്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു.

അതേസമയം കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി. കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസസ് അതോറിറ്റി ഏറ്റെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button