കാത്തിരിപ്പുകൾ അവസാനത്തിലേക്ക് ഷവോമിയുടെ ഏറ്റവും പുതിയ ഫോൺ റെഡ്മി നോട്ട് 7 ഫെബ്രുവരി 28ന് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കും. ഒരു ‘ഗെയിം ചേയ്ഞ്ചര്‍’ ആയിരിക്കും പുതിയ ഫോൺ എന്ന് ഷാവോമി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ മനുകുമാര്‍ ജെയ്ന്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് ചൈനീസ് വിപണിയില്‍ റെഡ്മി നോട്ട് 7 എത്തിയത്.
48 മെഗാപിക്സലിന്റെ ഡ്യുവല്‍ റിയര്‍ ക്യാമറയാണ് പ്രധാന പ്രത്യേകത. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 1080 x 2340 പിക്സല്‍ റസലൂഷൻ വാട്ടര്‍ഡ്രോപ്പ് നോച്ച് എല്‍ടിപിഎസ് ഡിസ്പ്ലേ, കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം, 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറ എന്നിവയാണ് മറ്റു പ്രത്യേകതകൾ. ഫോണിന് 10,000 രൂപ മുതൽ വില ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിനു ചൈനയിൽ 999 യുവാനാണ് (ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 10,500 രൂപ) വില. നാല് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1199 യുവാനാണ് ( ഏകദേശം 12,400 രൂപ) വില . ആറ് ജിബി റാം 64 ജിബി സ്റ്റോറേജ് പതിപ്പിന് 1399 യുവാനാണ് ( ഏകദേശം 14,500 രൂപ) വില. ചൈനയിലെ വിലയ്ക്ക് തുല്യമായ വിലയില്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലും ഈ മോഡലുകളെല്ലാം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
Post Your Comments