റിയാദ്: പാക്കിസ്ഥാന്‍ സന്ദര്‍ശനം നടത്താനിരുന്ന സൗദി അറേബ്യ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശനം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. ശനിയാഴ്ച രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം പാക്കിസ്ഥാനില്‍ എത്തേണ്ടതായിരുന്നു. പിന്നീട് അത് ഒരു ദിവസത്തേക്കു കൂടി നീട്ടി ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
പുല്‍വാമയിലുണ്ടായ ഭീകരാക്രണത്തെ സൗദി ശക്തമായി അപലപിച്ചിരുന്നു. ഇതിന്ന് പിന്നാലെയാണ് സൗദി കിരീടാവകാശിയുടെ പാക്ക് സന്ദര്‍ശനം നീട്ടിവെക്കുന്നതായുള്ള വാര്‍ത്ത വരുന്നത്. എന്നാല്‍ സന്ദര്‍ശനം വൈകിപ്പിച്ചതിന്റെ കാരണം പാക്ക് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
അതേ സമയം സന്ദര്‍ശനത്തില്‍ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ക്കും പരിപാടികള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം രാജകുടുംബാംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ബിസിനസുകാര്‍ എന്നിവരും ഉണ്ടാകും.
Post Your Comments