Latest NewsIndia

രാജ്യം ഒറ്റക്കെട്ട് : സർവ്വകക്ഷിയോഗത്തിൽ ഭീകരതയ്ക്കെതിരെ പ്രമേയം

ന്യൂഡൽഹി : പുൽവാമ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ ഉന്നതതലയോഗം അവസാനിച്ചു.ആഭ്യന്തര സെക്രട്ടറി,ദേശീയ സുരക്ഷാ ഉപദേഷ്ടാവ്,റോ,എൻഐഎ,ഐബി മേധാവികൾ യോഗത്തിൽ പങ്കെടുക്കുത്തു.രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിയ്ക്കെതിരെ അണി നിരക്കുന്ന സൈന്യത്തിനു പിന്നിൽ ഒറ്റക്കെട്ടായി രാജ്യം അണിനിരന്നു. സുരക്ഷാ സേനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സര്‍വകക്ഷിയോഗത്തില്‍ തീവ്രവാദത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം എല്ലാവരും അംഗീകരിച്ചു.

തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അണിനിരക്കാനും സൈന്യത്തോടൊപ്പം അണിചേരുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.കശ്മീരിലെ വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കണമെന്ന് യോഗത്തിൽ രാജ്നാഥ് സിംഗ് നിർദേശിച്ചിട്ടുണ്ട്. അതേ സമയം ഭീകരാക്രമണത്തിൽ പങ്കില്ലെന്ന വാദം പാകിസ്ഥാൻ ആവർത്തിക്കുകയാണ്.പുൽ വാമ ആക്രമണത്തിനു പിന്നിൽ പാകിസ്ഥാനാണെന്ന് സ്ഥിരീകരിക്കാൻ ഇന്ത്യയുടെ പക്കൽ തെളിവുകളുണ്ടോയെന്നും പാക് വിദേശകാര്യമന്ത്രി മഹമ്മൂദ് ഖുറേഷി ചോദിച്ചിരുന്നു.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും തൃണമൂല്‍ നേതാക്കളായ സുദീപ് ബന്ധോപാധ്യായ, ഡെറക് ഒബ്രയാന്‍, എന്നിവരും സഞ്ജയ് റാവുത് (ശിവസേന), ഡി,രാജ (സി.പി.ഐ), ഫറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), രാംവിലാസ് പാസ്വാന്‍ (എല്‍.ജെ.പി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്) തുടങ്ങിയവരും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button