Latest NewsIndia

പൊതുമേഖലാ ബാങ്കുകള്‍ക്ക് കനത്ത പിഴ

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ക്ക് കനത്ത പിഴ വിധിച്ചു. നാലു പൊതുമേഖലാ ബാങ്കുകള്‍ക്കാണ് റിസര്‍വ് ബാങ്ക് അഞ്ചു കോടി രൂപ പിഴ ചുമത്തിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പറേഷന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ക്കാണ് പിഴ ചുമത്തിയത്. ഇതില്‍ കോര്‍പറേഷന്‍ ബാങ്കിന് രണ്ടു കോടി രൂപയും മറ്റു ബാങ്കുകള്‍ക്ക് ഒരു കോടി രൂപയും വീതമാണ് പിഴ ചുമത്തിയത്. പണമിടപാടുകളില്‍ റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന സാഹചര്യത്തിലാണ് പിഴ അടക്കാന്‍ നിര്‍ദേശം നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button