മുംബൈ: ഓണ്‍ലൈന്‍ ഗെയിം പബ്ജിയുടെ പേരിലുണ്ടായ വഴക്കില്‍ യുവാവ് സഹോദരിയുടെ പ്രതിശ്രുത വരനെ കുത്തിപ്പരുക്കേല്‍പിച്ചു. പബ്ജി അക്രമവാസന വളര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന ഹര്‍ജി ബോംബെ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്ബോഴാണ് സംഭവം.
കല്യാണ്‍ ഈസ്റ്റില്‍ രജ്നീഷ് രാജ്ബര്‍ (27) എന്ന യുവാവ് പബ്ജി കളിച്ചു കൊണ്ടിരിക്കുമ്ബോള്‍ മൊബൈല്‍ ഫോണിലെ ബാറ്ററി തീര്‍ന്നു. തുടര്‍ന്ന് ചാര്‍ജര്‍ തിരഞ്ഞപ്പോഴാണ് ചാര്‍ജറിന്റെ വയര്‍ മുറിഞ്ഞിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് സഹോദരിയുമായി ഒന്നും രണ്ടും പറയുകയും തുടര്‍ന്ന് സഹോദരിയുടെ ലാപ്ടോപ് ചാര്‍ജറിന്റെ വയര്‍ മുറിക്കുകയും ചെയ്തു. തുടര്‍ന്നാണ് സഹോദരിയുടെ പ്രതിശ്രുത വരന് ഓം ബവ്ഡ്നാക്കര് (32) ഇടപെട്ടത്. കലിതുള്ളി നില്‍ക്കുകയായിരുന്ന രാജ്ബര്‍, ബവ്ഡ്നാക്കറിനെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പിച്ചു. ബവ്ഡ്നാക്കറിന്റെ പരാതിയില്‍ കൊല്സെവാഡി പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments