KeralaLatest News

പോലീസിന്‍റെ അടിയന്തിര സഹായ നമ്പറില്‍ പരിക്ഷ്കരണം വരുന്നുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം:  അടിയന്തിര സഹായത്തിനായുളള പോലീസ് സേനയുടെ 100 എന്ന നമ്പര്‍ പ്രവര്‍ത്തന രഹിതമാകുന്നു. ഇതിന് പകരം 112 എന്ന നമ്പറിലാണ് ഇനിമുതല്‍ പോലീസ് സഹായത്തിനായി വിളിക്കേണ്ടത് . രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം പദ്ധതിയിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് പരിഷ്‌കരണം. ഈ മാസം 19 മുതല്‍ പുതിയ നമ്പര്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ്, ഫയര്‍ഫോഴ്സ്, വനിതാ ഹെല്‍പ്പ്ലൈന്‍, ആംബുലന്‍സ് എന്നീ സേവനങ്ങളെല്ലാം 112 എന്ന ഒറ്റ നമ്പരില്‍ ഇനി ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒരേ സമയം അന്‍പതോളം പരാതികള്‍ സ്വീകരിക്കാനുളള സംവിധാനമാണ് ഒരുക്കുക . വിവരങ്ങള്‍ ശേഖരിച്ച്‌ ഉടന്‍ തന്നെ സേവനം എത്തേണ്ട സ്ഥലത്തിനു സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന കണ്‍ട്രോള്‍ റൂമിലിരുന്ന് മനസിലാക്കാം.

റെയ്ഞ്ച് ഇല്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലെസ് വഴി സന്ദേശമെത്തും. 750 ഓളം കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button