Latest NewsCarsAutomobile

അഴകിലും കരുത്തിലും സുരക്ഷയിലും ഏറെ മുന്നിൽ : ഏവരെയും മോഹിപ്പിച്ച് എക്സ് യു വി 300 വിപണിയിൽ

വാഹനപ്രേമികൾ കാത്തിരുന്ന കോംപാക്ട് എസ് യു വി  മഹീന്ദ്ര എക്സ് യു വി 300നെ ഫെബ്രുവരി 14നു നിരത്തിലെത്തി. മഹീന്ദ്രയുടെ കീഴിലുള്ള കൊറിയൻ കാർ നിർമാണ കമ്പനിയായ സാങ്‌യോങിന്റെ ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ് യു വി 300 നിർമിച്ചിരിക്കുന്നത്.

XUV300

എയറോ ഡൈനാമിക് ഡിസൈന്‍, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

XUV 300 RED

കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്‌ദാനം.

പെട്രോള്‍ മോഡലിനു 7.90 ലക്ഷം മുതൽ 10.25 ലക്ഷം വരെയും ഡീസല്‍ മോഡലിന് 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില.  നിരത്തിലെത്തുന്നതിന് മുൻപ് തന്നെ വാഹനത്തിന്‍റെ പ്രീ-ബുക്കിംഗ് മഹീന്ദ്ര ആരംഭിച്ചിരുന്നു. ഓണ്‍ലൈനായും ഡീലര്‍ഷിപ്പുകളില്‍ നിന്നും നേരിട്ടും XUV300 20,000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാം.

XUV

shortlink

Related Articles

Post Your Comments

Related Articles


Back to top button