കയ്പമംഗലം: വീടിന് മുകളിലെ സൗരോര്‍ജ പാനലില്‍നിന്ന് 500 കിലോവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിച്ച് കെ.എസ്.ഇ.ബി.ക്ക് നല്‍കുന്ന പഞ്ചായത്തിന്റെ പദ്ധതിക്ക് പെരിഞ്ഞനം പഞ്ചായത്തില്‍ തുടക്കമായി. പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും. പെരിഞ്ഞനോര്‍ജം എന്ന പേരില്‍ 246 കുടുംബങ്ങള്‍ പങ്കാളികളായ പദ്ധതി സംസ്ഥാനത്തിനു തന്നെ മാതൃകയാകുകയാണ്.
വീടുകള്‍ക്കു മുകളില്‍ സ്ഥാപിക്കുന്ന സൗര പാനലിലൂടെ വൈദ്യുതി ഉത്പാദിപ്പിച്ച്, ബാറ്ററിയില്‍ ശേഖരിക്കാതെ കെ.എസ്.ഇ.ബി.യുടെ ട്രാന്‍സ്ഫോര്‍മറില്‍ ഗ്രിഡ് ചെയ്യുന്നതാണ് പദ്ധതി. ദിവസേനെ 25000 യൂണിറ്റ് വൈദ്യുതി വരെ ഇങ്ങനെ കെ.എസ്.ഇ.ബി.ക്ക് നല്‍കും. ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സബ്‌സിഡി കിഴിച്ച് 45,500 രൂപ ഓരോ ഗുണഭോക്താവിനും ചെലവ് വരുന്ന പദ്ധതിക്കായി പെരിഞ്ഞനം സഹകരണ ബാങ്ക് വായ്പയും ലഭ്യമാക്കി. 3.25 കോടിയാണ് പദ്ധതിയുടെ നിര്‍മ്മാണ ചിലവ്. ഇതോടൊപ്പം പെരിഞ്ഞനം പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയ ആറ് പദ്ധതികളുടെയും, നിര്‍മാണമാരംഭിക്കുന്ന ആറെണ്ണത്തിന്റെയും ഉദ്ഘാടനം നടക്കും. പെരിഞ്ഞനോര്‍ജം മാതൃകയാക്കി മുഖ്യമന്ത്രിയുടെ നാടായ പിണറായി പഞ്ചായത്തിലും സൗര പദ്ധതി നടപ്പാക്കുന്നുണ്ട്.
Post Your Comments