കൊച്ചി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കണമെന്ന കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ആവശ്യം അംഗീകരിക്കണമെന്ന് കെ.വി.തോമസ് എംപി. അതേസമയം തന്റെ സീറ്റിനെക്കുറിച്ച് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം കെഎസ്യുവിനുണ്ടെന്നും കെ.വി.തോമസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം കെ.വി.തോമസ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. കെഎസ്യു മൂന്നും യൂത്ത് കോണ്‍ഗ്രസ് സീറ്റുകള്‍ ആവശ്യപ്പെടുന്നെന്നാണ് റിപ്പോര്‍ട്ട്. എറണാകുളത്ത് അടക്കം യുവാക്കളെ മത്സരിപ്പിക്കണമെന്നും നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
Post Your Comments