മുംബൈ: പുല്‍വാമ ആക്രമണത്തില്‍ രാജ്യമെങ്ങും കനത്ത പ്രതിഷേധം. മുംബൈയിൽ പ്രതിഷേധ പ്രകടനത്തില്‍ തീവണ്ടികള്‍ക്ക് നേരെ കല്ലേറ്. പ്രതിഷേധം മൂലം വിരാര്‍, വസായ്, നലസോപാര തുടങ്ങിയ സ്ഥലങ്ങളില്‍ റെയില്‍വെ ഗതാഗതം നിലച്ചു. പ്രകടനം നടന്ന പ്രദേശങ്ങളില്‍ കടകള്‍ തുറന്നില്ല. ബസുകള്‍ വിരാറില്‍ പിടിച്ചിട്ടു. തുറന്ന കടകള്‍ സമരക്കാര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. പലയിടത്തും ട്രാക്കുകളില്‍ സമരക്കാര്‍ കുത്തിയിരുന്നു.
ഇവരെ അനുനയിപ്പിച്ച് ആര്‍പിഎഫുകാര്‍ മാറ്റുകയായിരുന്നു.
അതേസമയം, ആക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരികള്‍ക്കെതിരെ പലയിടങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഉത്തരാഖണ്ഡില്‍ കശ്മീരി വിദ്യാര്‍ഥികളെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. വിഷയത്തില്‍ ഇടപെടണമെന്ന് കശ്മീര്‍ പോലീസ് ഉത്തരാഖണ്ഡ് പോലിസിനോട് ആവശ്യപ്പെട്ടു. കശ്മീരി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
വ്യാഴാഴ്ച വൈകീട്ടാണ് കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. കശ്മീരില്‍ നിന്നുള്ളവരെ മറ്റു സംസ്ഥാനങ്ങളില്‍ പീഡിപ്പിക്കരുതെന്ന് പിഡിപി അധ്യക്ഷയും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തിന് പകരമായി കശ്മീരികളെ പീഡിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.
Post Your Comments