EducationNewsEducation & Career

സിഎ പരീക്ഷയ്ക്ക് 20 മുതല്‍ അപേക്ഷിക്കാം

 

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) മെയ്, ജൂണ്‍ പരീക്ഷാ ഷെഡ്യൂളുകള്‍ പ്രസിദ്ധീകരിച്ചു. സിഎ ഫൗണ്ടേഷന്‍ കോഴ്‌സ് പരീക്ഷ മെയ് 10, 12, 14,16 എന്നീ തീയതികളില്‍ നടക്കും. സി എ ഇന്റര്‍മീഡിയറ്റ് (ഐപിസി) കോഴ്‌സ് പഴയ സ്‌കീം ഗ്രൂപ്പ് വണ്‍ പരീക്ഷ 3, 5,7,9 എന്നീ തീയതികളിലും ഗ്രൂപ്പ് രണ്ട് പേപ്പറുകള്‍ മെയ് 11, 13, 15, 17 എന്നീ തീയതികളിലും നടക്കും. പഴയ സ്‌കീമിലും പുതിയ സ്‌കീമിലുമുള്ള സി എ ഫൈനല്‍ ഗ്രൂപ്പ് വണ്‍ പേപ്പറുകള്‍ മെയ് 2, 4, 6, 8 എന്നീ തീയതികളിലും ഗ്രൂപ്പ് രണ്ട് പേപ്പുറകള്‍ മെയ് 10, 12, 14, 16 എന്നീ തീയതികളിലും നടക്കും.

 

shortlink

Post Your Comments


Back to top button