KeralaLatest News

മാനന്തവാടിയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധൻ അദ്ദേഹമായിരിക്കും. ബാലികാ പീഡനക്കേസ് പ്രതികളുടെ സ്വർഗീയ മധ്യസ്ഥനായി വി.റോബിൻ അറിയപ്പെടും- അഡ്വ.എ ജയശങ്കര്‍

കൊച്ചി•മാനന്തവാടിയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധനായിരിക്കും കൊട്ടിയൂർ ബാലികാ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ഫാദര്‍ റോബിൻ വടക്കുഞ്ചേരിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍. ബാലികാ പീഡനക്കേസ് പ്രതികളുടെ സ്വർഗീയ മധ്യസ്ഥനായി വി.റോബിൻ അറിയപ്പെടുമെന്നും ജയശങ്കര്‍ പരിഹസിച്ചു. ഫേസ്ബുക്കിലാണ് ജയശങ്കറിന്റെ പരിഹാസം.

അച്ചന്റെ നിരപരാധിത്വത്തെ പറ്റി മാനന്തവാടി രൂപതയ്ക്ക് യാതൊരു സംശയവുമില്ല. രാജ്യത്തു കിട്ടാവുന്നതിൽ ഏറ്റവും നല്ല വക്കീലിനെ കൊണ്ടുവന്ന് അപ്പീൽ വാദിപ്പിക്കും. കുറ്റവിമുക്തനാകും വരെ നിയമ പോരാട്ടം തുടരുമെന്നും ജയശങ്കര്‍ കുറിക്കുന്നു.

അഡ്വ.എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അറുപത് വർഷം!

പരാതിക്കാരിയും മാതാപിതാക്കളും ബാക്കി സകല സാക്ഷികളും കൂറുമാറിയിട്ടും ഫലമുണ്ടായില്ല. കൊട്ടിയൂർ ബാലികാ പീഡനക്കേസിൽ അഭിവന്ദ്യ റോബിൻ വടക്കുഞ്ചേരി അച്ചനെ പോക്സോ കോടതി അറുപതു വർഷം കഠിന തടവിനു ശിക്ഷിച്ചു. ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ പോലും ഇരുപത് വർഷം ജയിലിൽ ഗോതമ്പുണ്ട തിന്നു ജീവിക്കേണ്ടി വരും.

അച്ചന്റെ നിരപരാധിത്വത്തെ പറ്റി മാനന്തവാടി രൂപതയ്ക്ക് യാതൊരു സംശയവുമില്ല. രാജ്യത്തു കിട്ടാവുന്നതിൽ ഏറ്റവും നല്ല വക്കീലിനെ കൊണ്ടുവന്ന് അപ്പീൽ വാദിപ്പിക്കും. കുറ്റവിമുക്തനാകും വരെ നിയമ പോരാട്ടം തുടരും.

ഏബ്രഹാമിൻ്റെയും യിസഹാക്കിൻ്റെയും യാക്കോബിന്റെയും ദൈവമായ യഹോവ റോബിനച്ചനെ മഹത്വപ്പെടുത്തും. മാനന്തവാടിയിൽ നിന്നുള്ള ആദ്യത്തെ വിശുദ്ധൻ അദ്ദേഹമായിരിക്കും. ബാലികാ പീഡനക്കേസ് പ്രതികളുടെ സ്വർഗീയ മധ്യസ്ഥനായി വി.റോബിൻ അറിയപ്പെടും.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/1899893720140345/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button