വാഷിങ്ടണ്‍: വ്യാജസര്‍വകലാശാല വിസയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ അറസ്റ്റിലായ 130 വിദ്യാര്‍ഥികളില്‍ 20 പേര്‍ക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് മിഷിഗണ്‍ കോടതി. 19 തെലങ്കാന സ്വദേശികള്‍ക്കും ഒരു പലസ്തീന്‍ സ്വദേശിക്കുമാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചത്. അമേരിക്കന്‍ എമിഗ്രേഷന്‍ വകുപ്പ്? നിര്‍ദേശിക്കുന്ന വഴിയിലൂടെ ഫെബ്രുവരി 26നുള്ളില്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.
കല്ലഹന്‍ കൗണ്ടിയിലെയും മിഷിഗണ്‍ മൊണ്‍റോയിലെയും ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. നൂറിലധികം വിദ്യാര്‍ഥികള്‍ ഇപ്പോഴും ഡിറ്റെന്‍ഷന്‍ സെന്ററിലാണ്. അറസ്റ്റിലായ ഇന്ത്യക്കാരെല്ലാം തെലങ്കാന സ്വദേശികളാണ്. അറസ്റ്റിലായ എല്ലാ വിദ്യാര്‍ഥികള്‍ക്കും അവര്‍ ചെയ്യുന്നത് കുറ്റകൃത്യമാണെന്ന് അറിവുണ്ടായിരുന്നു. അനധികൃതമായി അമേരിക്കയിലേയ്ക്ക് കുടിയേറി താമസിക്കുന്നവരെ കണ്ടെത്തുന്നതുവേണ്ടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികൃതര്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഈ വ്യാജ സര്‍വകലാശാല.
Post Your Comments