കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 ബുധനാഴ്ച കോമണ്‍വെല്‍ത്ത് ഉച്ചകോടിക്കിടയില്‍ വേദിക്കു പുറത്ത് ഇന്ത്യന്‍ പതാക വലിച്ചു താഴ്‌ത്തി കത്തിച്ച സംഭവത്തിനു പിന്നിലെ സൂത്രധാരനും പാകിസ്താനെ പിന്തുണക്കുന്നതിൽ മുമ്പനുമായ ലോര്‍ഡ് നസീര്‍ അഹമ്മദ് ബലാത്സംഗ കേസില്‍ കുടുങ്ങി.കാശ്മീര്‍ വിഘടനവാദികളെയും ഖാലിസ്ഥാന്‍ കലാപകാരികളെയും ഒന്നിച്ചണിനിരത്തി ഇന്ത്യാ വിരുദ്ധ പ്രക്ഷോഭത്തിന് ഇയാൾ ആയിരുന്നു അണിയറ പ്രവർത്തനങ്ങൾ നടത്തിയത്.
നസീറിനെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ തയ്യാറെടുക്കുന്നത് ഒരു കാശ്മീരി യുവതിയായ താഹിറ സമാന്‍ ആണ്. ഇവർക്കൊപ്പം മറ്റു അഞ്ചു സ്ത്രീകളും പരാതിയുമായി രംഗത്തുണ്ട്. വര്ഷങ്ങളായി ഇന്ത്യ വിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്ന നസീറിന്റെ പൊയ്മുഖമാണ് ഇതോടെ അഴിഞ്ഞു വീഴുന്നത്.കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ കാശ്മീര്‍ വാദികളെയും കൂട്ടി ഇന്ത്യന്‍ എംബസിക്കു മുന്നില്‍ എത്തി കശ്മീരിനും ഖാലിസ്ഥാനും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ടു ബ്ലാക്ക് ഡേ ആചരിച്ചിരുന്നു.സഹായം തേടി തന്റെ അടുക്കല്‍ എത്തിയിരുന്ന സ്ത്രീകളെയാണ് ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്.
ബിബിസി ന്യൂസ് നൈറ്റ് പ്രോഗ്രാം വഴി പുറത്തു വന്ന വിവരത്തെ തുടര്‍ന്ന് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത് എത്തിയേക്കും എന്നാണ് കരുതപ്പെടുന്നത്. താഹിറയോട് സുന്ദരിയാണെന്ന് തുറന്നു പറഞ്ഞ നസീര്‍ പിന്നീട് തന്നെ പലവട്ടം ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും താഹിറ ബിബിസിയോട് വെളിപ്പെടുത്തി. നസീറിനെതിരെയുള്ള രണ്ടാമത്തെ കേസിലും സമാനമായ തരത്തില്‍ തന്നെയാണ് തുടക്കം. സഹായം തേടിയെത്തിയ സ്ത്രീയോട് തന്റെ വീട്ടില്‍ എത്താന്‍ ഇയാള്‍ ആവശ്യപ്പെടുക ആയിരുന്നു.
ഒരാള്‍ രാത്രിയില്‍ വീട്ടില്‍ ചെന്നുകാണാന്‍ പറഞ്ഞാല്‍ അതില്‍ അസാധാരണത്വം തോന്നിയതിനാല്‍ ആ വാഗ്ദാനം ഉപേക്ഷിക്കുക ആയിരുന്നെന്നും തന്റെ ശരീരമാണ് അയാള്‍ ആഗ്രഹിച്ചിരുന്നതെന്നും പേര് വെളിപ്പെടുത്താന്‍ തയാറില്ലാത്ത യുവതിയും ആരോപിക്കുന്നു
Post Your Comments