Latest NewsIndia

ഇന്ത്യയെ നടുക്കിയ ചാവേറാക്രമണം : പാക്ക് ഭീകരര്‍ ആക്രമണ ശൈലിയില്‍ മാറ്റം വരുത്തി

വാഹനം ഇടിച്ചുകയറ്റി ആക്രമണം നടത്തുന്നതു 18 വര്‍ഷത്തിനു ശേഷം

 

ഡല്‍ഹി : പുല്‍വാമയിലെ ചാവേറാക്രമണം വ്യക്തമാക്കുന്നതു പാക്ക് ഭീകരര്‍ ആക്രമണ ശൈലിയില്‍ വരുത്തിയ മാറ്റം. പരിശീലനം സിദ്ധിച്ച ഭീകരരെ ആയുധങ്ങളുമായി ഇന്ത്യയിലേക്ക് അയക്കുന്നതാണ് ഇതുവരെ കണ്ടു വന്നത്. തദ്ദേശവാസികളെത്തന്നെ ചാവേറുകളായി കണ്ടെത്തി, ഉഗ്ര സ്‌ഫോടനവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി ആക്രമണം നടത്തുന്നതു 18 വര്‍ഷത്തിനു ശേഷവും.

2001 ല്‍ ശ്രീനഗറിലെ പഴയ നിയമസഭാ സമുച്ചയത്തിലേക്കു സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി ചാവേറാക്രമണത്തില്‍ 38 പേരാണു കൊല്ലപ്പെട്ടത്. വാഹനമില്ലാതെ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണവും 3 വര്‍ഷം മുന്‍പായിരുന്നു-കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബാരാമുല്ലയില്‍. അന്ന് 4 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ചത്തീസ് ഗഡില്‍ മാവോയിസ്റ്റുകള്‍ ഇതേ മാതൃകയില്‍ സിആര്‍പിഎഫ് ഭടന്മാര്‍ക്കെതിരേ ഒന്നിലേറെ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button