ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ രൂക്ഷഭാഷയില്‍ അപലപിച്ച് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കണമെന്നും താരം പറഞ്ഞു. ”തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള തിരിച്ചടിയാണ് നല്‍കേണ്ടത്. ആ തിരിച്ചടി, ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം. ശക്തമായ നടപടി എടുക്കേണ്ട സമയം വന്ന് കഴിഞ്ഞിരിക്കുന്നു. ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടി വെച്ചു കൊല്ലണം. അത് മാത്രമാണ് പോംവഴി. അക്രമത്തെ അക്രമം കൊണ്ട് മാത്രമെ അവസാനിപ്പിക്കാന്‍ കഴിയൂവെന്നും യോഗേശ്വര്‍ ദത്ത് പറഞ്ഞു.
ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ 44 സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍, സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയായിരുന്നു. ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Post Your Comments