ശ്രീനഗര്‍ : കശ്മീരില്‍ ഭീകരാക്രമണത്തില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈന്യത്തിന് വീഴ്ച്ച സംഭവിച്ചതായി ജമ്മു-കാശ്മീര്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്ക് ആരോപിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടില്ല. കാരണം അക്രമത്തിനെക്കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സൈന്യം അത് അവഗണിച്ചു -അദ്ദേഹം പറഞ്ഞു.
രഹസ്യാനേഷ്വണ വിഭാഗം ചില വിവിരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ ചില അവഗണനകള്‍ ഉണ്ടായി. പരിശോധനകള്‍ ഒന്നും ഇല്ലാതെ ഭീകരര്‍ക്ക് വലിയ ഒരു വാഹനം കൊണ്ടുവരാന്‍ സാധിച്ചുവെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ട്-സത്യാപാല്‍ മാലിക് തുറന്നടിച്ചു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു.പാകിസ്ഥാനില്‍ തീവ്രവാദികള്‍ ഇന്ത്യയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ആക്രമണം പാകിസ്ഥാന്റെ നിരാശയില്‍നിന്നെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Post Your Comments