ആദ്യ ചിത്രമായ പ്രേമത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് സായിപല്ലവി. മലര്‍ മിസിനെ താരം മറന്നാലും പ്രേഷകര്‍ മറക്കില്ല. അത്രയേറെ ആരാധകരെ സൃഷ്ടിച്ചാണ് സായി ചിത്രത്തില്‍ തിളങ്ങിയത്. പിന്നീട് ഇറങ്ങിയ കലിയിലും താരം തന്റെ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചു.
മോളിവുഡ് വിട്ട് തെലുങ്ക് മണ്ണിലേക്ക് ചേക്കേറിയ താരത്തിനെ കാത്തിരുന്നത് കൈനിറയേ അവസരങ്ങളായിരുന്നു. അഭിനയ രംഗത്തേക്ക് വന്നിട്ട് ചുരുങ്ങിയ കാലമേ ആയുള്ളവെങ്കിലും സായി ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും വിലകൂടിയ നായികമാരില്‍ ഒരാളാണ്. മാരി 2 ആണ് സായിയുടെ ഏറ്റവും പുതിയ ചിത്രം. ധനുഷിനോട് ഡാന്‍സില്‍ കിടപിടിക്കാന്‍ കഴിവുള്ള ഏക നടി എന്ന ഖ്യാദിയും ഈ ചിത്രത്തിലൂടെ സായി സ്വന്തമാക്കി.
എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടാണ്. അച്ഛനെയും അമ്മയേയും പിരിഞ്ഞു ജീവിക്കാന്‍ തനിക്ക് സാധിക്കില്ല. അതിനാല്‍ താന്‍ വിവാഹം കഴിക്കുന്നില്ലെന്നാണ് താരം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എല്ലായ്പ്പോഴും തനിക്കൊപ്പം നിന്ന അച്ഛനും അമ്മക്കും താങ്ങും തണലുമായി നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വിവാഹം അതിനൊരു തടസമാകുമെന്നും താരം പറയുന്നു.
ഷൂട്ടിങ്ങ് സൈറ്റകളില്‍ സ്ഥിരം പ്രശ്നക്കാരിയാണ് സായി എന്ന് ചില സഹപ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സായി അഭിനയിച്ച തെലുങ്കു സിനിമ പരാജയപ്പെട്ടപ്പോള്‍ പ്രതിഫലം പോലും വാങ്ങാതെ നിര്‍മ്മാതാവിന് സഹായ ഹസ്തവുമായി എത്തിയാണ് താരം ഈ പരാതികള്‍ക്ക് മറുപടി കൊടുത്തത്.
Post Your Comments