Latest NewsIndia

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി; പൂനെ യില്‍ ഒരാളെ അറസ്റ്റ് ചെയ്തു

പൂനെ:  പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൂനെയിലെ ലോണോവാലയില്‍ താമസിക്കുന്നവര്‍ ഒത്തുകൂടിയ ചടങ്ങില്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉപേന്ദ്രകുമാര്‍ ശ്രീവീര്‍ ബഹദൂര്‍ സിംഗ് (39) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂനെ ലോണാവാലയിലെ ശിവാജി ചൗക്കില്‍ നടന്ന ചടങ്ങിനിടെ ഇയാള്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം ഉയര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയില്‍ ജൂനിയര്‍ ടിക്കറ്റ് കളക്ടര്‍ ആയി ജോലി ചെയ്യുന്നയാളാണ് ഉപേന്ദ്രകുമാര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 18 വരെ കസ്റ്റഡിയില്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.

മ്മു കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹനത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 ഓളം സെെനീകരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പുറകേ പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നാളെ പാര്‍ലമെന്‍റ് ലൈബ്രറി കെട്ടിടത്തില്‍ സര്‍വ്വകക്ഷി യോഗം കൂടും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിലാകും യോഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button