ബീഹാര്‍: പുൽവാമ ഭീകരാക്രമണത്തിൽ 39 പോരാളികളെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. സംഭവത്തിൽ ഒരു മകനെ കൂടി രാജ്യത്തിന് വേണ്ടി ബലി കൊടുക്കാൻ തയ്യാറാണെന്ന് പറയുകയാണ് വീരമൃത്യുവരിച്ച ജവാന്റെ പിതാവ്. ഭീകരരുടെ ചാവേറാക്രമണത്തിനിടെ വീരമൃത്യു വരിച്ച രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവാണ് ഇക്കാര്യം പറഞ്ഞത്.
ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി, അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയക്കുമെന്നാണ് അദ്ദേഹം പറഞ്ഞത് ‘ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്’ ‘പക്ഷെ പാക്കിസ്ഥാന് ശക്തമായ മറുപടി നല്‍കണം’- എന്നായിരുന്നു ആ പിതാവിന്റെ പ്രതികരണം.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ഭീകരാക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 39 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments