ശ്രീനഗർ: പുൽവാമയിൽ നടന്ന ചാവേറാക്രമണത്തെ അപലപിച്ചു ലോകരാഷ്ട്രങ്ങൾ രംഗത്ത്. ഇന്ത്യക്ക് പിന്തുണയുമായി അമേരിക്കയുമെത്തി. ഇന്ത്യക്കൊപ്പം നിന്ന് ഭീകരവാദത്തെ അടിച്ചമർത്തുമെന്നു ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ വ്യക്തമാക്കി. റഷ്യയും ഭൂട്ടാനും ശ്രീലങ്കയും ആക്രമണത്തെ അപലപിച്ചു. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്തലാക്കാന്‍ പാകിസ്ഥാന്‍ തയാറാകണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
2016 -ലെ ഉറി ഭീകരാക്രമണത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. അതേസമയം ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാല്‍ അന്വേഷണം പോലും നടത്താതെ ഇന്ത്യന്‍ സര്‍ക്കാരും മാധ്യമങ്ങളും പാകിസ്താന് മേല്‍ പഴിചാരുകയാണെന്ന് പാകിസ്ഥാന്‍ ആരോപിക്കുന്നു. കശ്മീരില്‍ ഉണ്ടായ ആക്രമണം ഗുരുതരമായ സംഭവമാണെന്നും പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ജെയ്ഷെ ഭീകരനായ ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേറാക്രമണം നടത്തിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ജെയ്ഷെ തലവന്‍ മൗലാന മസൂര്‍ അസറിന് അഭയം നല്‍കിയതിന് ഇന്ത്യ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ജെയ്ഷെ ഭീകരര്‍ക്ക് പാക് സര്‍ക്കാര്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കി ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പിന്തുണ നല്‍കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. സ്ഫോടക വസ്തു നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവെപ്പും ഉണ്ടായിട്ടുണ്ട്. സമീപത്ത് തന്നെ മറ്റുഭീകരര്‍ ഒളിച്ചിരിപ്പുണ്ടായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇവരെ കണ്ടെത്താന്‍ ശക്തമായി തിരച്ചിലാണ് സൈന്യം ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 15 ലേറെ ഗ്രാമങ്ങള്‍ സൈന്യം പൂര്‍ണ്ണമായി വളഞ്ഞു കഴിഞ്ഞു. വരും ദിവസങ്ങളിലും ശക്തമായ തിരച്ചില്‍ ഉണ്ടാകും. ചരിത്രത്തിലെ ഏറ്റവും വലിയ ചാവേര്‍ ആക്രമണമാണ് ജമ്മുകശ്മീരില്‍ ഉണ്ടായിരിക്കുന്നത്.. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.
ജയ്ഷെ മുഹമ്മദിന്‍റെ ഒപ്പറേഷന്‍ ചീഫ് ആയിരുന്ന ഖാലിദിനെ 2017 ല്‍ ഇന്ത്യന്‍ സൈന്യും വെടിവെച്ചു കൊന്നിരുന്നു. ഇതിന് തിരിച്ചടിയായി കശ്മീരില്‍ ഭീകരര്‍ വ്യാപക ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടായിരുന്നു.
Post Your Comments