Latest NewsIndia

ഭീകരന് പിന്തുണ അറിയിച്ച് പോസ്റ്റിട്ട കാസർകോഡ് കേന്ദ്ര സർവകലാശാല വിദ്യാർത്ഥിക്കെതിരെ പ്രതിഷേധം

കാസർകോഡ് : രാജ്യത്തെ തീരാദുഖത്തിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തെ അനുകൂലിച്ച് കാസർകോഡ് കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും,ആന്ധ്രാസ്വദേശിയുമായ അവ്ല രാമുവാണ് വിവാദ ഭീകരന് പിന്തുണയർപ്പിച്ച് പോസ്റ്റിട്ടിരിക്കുന്നത്.ചാവേറായി എത്തിയ ഭീകരനാണ് യഥാർത്ഥ രക്താസാക്ഷി എന്ന രീതിയിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

‘ ആരാണ് രക്തസാക്ഷി,ഇവൻ ആണോ അതോ അവർ 42 പേരുമാണോ,ജനങ്ങളുടെ കൂടെ നിൽക്കുക ‘ ഇങ്ങനെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.ഇന്ത്യക്ക് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരെ അപമാനിക്കും വിധത്തിലാണ് അവ്ല രാമുവിന്റെ ഫെസ്യ്ബുക്ക് പോസ്റ്റ്.കശ്മീരിന് ഇന്ത്യയിൽ നിന്നും സ്വാതന്ത്യ്രം നൽകണമെന്ന തരത്തിലും,ഇന്ത്യ ഇല്ലാതാകണമെന്ന തരത്തിലും രാമു മുൻപും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button